കോൺഗ്രസ് ബി.ജെ.പിയുടെ വാലിൽ തൂങ്ങിയാണ് നടക്കുന്നതെന്ന് വി.എസ് അച്യുതാനന്ദൻ.

വട്ടിയൂർക്കാവിൽ ഇടത് സ്ഥാനാർത്ഥി വി.കെ പ്രശാന്തിന് വോട്ടഭ്യർത്ഥിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പിയുടെ വാലിൽ തൂങ്ങിയാണ് കോൺഗ്രസിന്റെ നടപ്പെന്ന് വി.എസ് അച്യുതാനന്ദൻ. വട്ടിയൂർക്കാവിൽ ഇടത് സ്ഥാനാർത്ഥി വി.കെ പ്രശാന്തിന് വോട്ടഭ്യർത്ഥിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വട്ടിയൂർക്കാവിൽ വി.കെ പ്രശാന്തിന് വോട്ടഭ്യർത്ഥിച്ചെത്തിയ വി.എസിന് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്.

അതേസമയം, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ സുധാകരന്റെ അധിക്ഷേപത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല.

തലസ്ഥാന നഗരത്തിന്റെ മേയർ എന്ന നിലയിൽ മാത്രമല്ല കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിൽ ഊണും ഉറക്കവും ഉപേക്ഷിച്ച് സന്നദ്ധ പ്രവർത്തനത്തിന് ഇറങ്ങിയ യുവാവാണ് വി.കെ പ്രശാന്ത്. കേരളം ദുരന്തങ്ങളെ നേരിട്ട ഘട്ടങ്ങളിലൊന്നും രംഗത്ത് കാണാത്ത ചില നേതാക്കൾ ഇപ്പോൾ വി.കെ പ്രശാന്തിന്റെ പ്രവർത്തനങ്ങളെ വിലകുറച്ച് കാണിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Back to top button