വൈറ്റില, കുണ്ടന്നൂർ ഫ്ളൈ ഓവറുകൾ 2020 മാർച്ച് മുതൽ ഗതാഗത യോഗ്യമാകുമെന്ന് മുഖ്യമന്ത്രി

എറണാകുളം നഗരത്തിലെ ഗതാഗത കുരുക്കിന് ഇതോടെ ശാശ്വത പരിഹാരമാകും

വൈറ്റില, കുണ്ടന്നൂർ ഫ്ളൈ ഓവറുകൾ 2020 മാർച്ചിൽ ഗതാഗത യോഗ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളം നഗരത്തിലെ ഗതാഗത കുരുക്കിന് ഇതോടെ ശാശ്വത പരിഹാരമാകും.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം ഫ്ളൈ ഓവറുകളുടെ നിർമാണ പുരോഗതി വിലയിരുത്തി. എത്രയും പെട്ടെന്ന് പണി പൂർത്തിയാക്കാൻ ബന്ധപ്പെട്ടവർക്ക് മുഖ്യമന്ത്രി നിർദേശം നൽകി.

ആറു വരി പാതകളിലായി 717 മീറ്ററാണ് വൈറ്റില ഫ്ളൈ ഓവറിന്റെ നീളം. 78.37 കോടി രൂപ ആണ് ചെലവ്. 750 മീറ്റർ നീളമുള്ള കുണ്ടന്നൂർ ഫ്ളൈ ഓവറിന് 74.45 കോടി രൂപയാണ് ചെലവ്.

Back to top button