അടുത്ത 48 മണിക്കൂർ കടലിൽ പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് നിർദേശം.

അടുത്ത 48 മണിക്കൂർ കടലിൽ

തിരുവനന്തപുരം: തെക്കൻ മേഖലയിലെ മത്സ്യത്തൊഴിലാളികൾക്ക് നൽകിയ ന്യൂനമർദ്ദ ജാഗ്രതാ നിർദേശം നീട്ടി. ശ്രീലങ്കൻ തീരത്ത് രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്നാണ് ജാഗ്രതാ നിർദേശം നൽകിയത്. അടുത്ത 48 മണിക്കൂറുകൾ കൂടി മത്സ്യബന്ധനത്തിന് പോകരുതെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കന്യാകുമാരി മേഖലയിലെ കടലിൽ പോകരുതെന്ന് പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്.

ലക്ഷദ്വീപിന് സമീപത്തേക്ക് നീങ്ങി ന്യൂനമർദ്ദം ശക്തി പ്രാപിക്കുമെന്നാണ് റിപ്പോർട്ട്. ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് കളക്ടർക്ക് നിർദേശം നൽകി. കന്യാകുമാരി, ശ്രീലങ്ക, തിരുവനന്തപുരം, ലക്ഷദ്വീപ് എന്നീ ഉൾക്കടലുകളിൽ മീൻ പിടിക്കരുതെന്നാണ് നിർദേശം.

Back to top button