അന്തദേശീയം (International)

സൗരയൂഥത്തിനു പുറത്തുള്ള ഗ്രഹത്തിൽ ജലസാന്നിധ്യം

കെ218ബി എന്ന ഗ്രഹത്തിലാണ് ജലസാന്നിധ്യമുള്ളതായി ഗവേഷകർ കണ്ടെത്തിയത്.

ഭൂമിയുടെ പുറത്ത് ജീവനുണ്ടോയെന്ന ശാസ്ത്രകുതുകികളുടെ ഗവേഷണം തുടരുന്നതിനിടെ, സൗരയൂഥത്തിന് പുറത്ത് ആദ്യമായി ഒരു ഗ്രഹത്തിൽ ജലസാന്നിധ്യം കണ്ടെത്തി.

കെ218ബി എന്ന ഗ്രഹത്തിലാണ് ജലസാന്നിധ്യമുള്ളതായി ഗവേഷകർ കണ്ടെത്തിയത്.

ഭൂമിക്കു സമാനമായി ജീവി വർഗങ്ങൾക്ക് കഴിയാനാവുന്ന താപനില ഇവിടെയുണ്ടെന്നും ഗവേഷകർ കണ്ടെത്തി. ഭൂമിയുടെ എട്ട് മടങ്ങ് ഭാരവും രണ്ടിരട്ടി വലിപ്പവുമുള്ളതാണ് കെ218ബി.

ഭൂമിയിൽ നിന്നും 110 പ്രകാശവർഷങ്ങൾ അകലെയാണ് ഈ ഗ്രഹം. ഇവിടെ വെള്ളത്തിന് ദ്രാവക രൂപത്തിൽ നിലനിൽക്കാൻ സാധിക്കുമെന്നും നേച്ചർ ആസ്ട്രോണമിയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ജിയോവാന ടിനെറ്റി പറഞ്ഞു.

ഇതുവരെ കണ്ടെത്തിയ 4,000ലധികം സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളിൽ പാറയുടെ ഉപരിതലവും ജലത്തോടെയുള്ള അന്തരീക്ഷവുമുള്ള ആദ്യ സ്ഥലമാണിതെന്നും അദ്ദേഹം പറഞ്ഞു.

Tags
Back to top button