140 വർഷത്തിനിടയിലെ ഏറ്റവും വലിയ വരൾച്ച:ചെ​ന്നൈയിൽ വെള്ളത്തി​​െൻറ വിതരണം പകുതിയാക്കി.

ചെന്നൈ: 140 വർഷത്തിനിടയിലെ ഏറ്റവും വലിയ വരൾച്ചയെ അഭിമുഖീകരിക്കുന്ന ചെ​ന്നൈയിൽ വെള്ളത്തി​​െൻറ വിതരണം പകുതിയാക്കി.

830 മില്യൺ ലിറ്റർ വെള്ളമാണ്​ നഗരത്തിന്​ ഒരു ദിവസം ആവശ്യം ഇതിൽ പകുതി മാത്രമേ ഇപ്പോൾ വിതരണം ചെയ്യുന്നുള്ളു.

പല ​പ്രദേശങ്ങളിലും മൂന്ന്​ ദിവസത്തിനൊരിക്കലാണ്​ വെള്ളം പൈപ്പുകളിലൂടെ വിതരണം ചെയ്യുന്നത്​.

പോണ്ടി, റെഡ്​ ഹിൽസ്​, ചോളാവരം, ചെമ്പരംപാക്കം എന്നീ ജലസംഭരണികളിൽ നിന്നാണ്​ നഗരത്തിലേക്കുള്ള വെള്ളത്തി​​െൻറ വിതരണം നടത്തുന്നത്​.

ഇൗ ജലസംഭരണികളെല്ലാം തന്നെ വറ്റിയ നിലയിലാണ്​.

ഇതാണ്​ പ്രതിസന്ധി രൂക്ഷമാക്കിയത്​. തിരുവള്ളൂർ, കാഞ്ചീപുരം എന്നിവിടങ്ങളിലെ കരിങ്കൽ ക്വാറികളിൽ നിന്നാണ്​ നഗരത്തിലേക്ക്​ ഇപ്പോൾ വെള്ളമെത്തിക്കുന്നനത്​.

ചെന്നൈയിൽ നിന്ന്​ 200 കിലോ മീറ്റർ അകലെയുള്ള നെയ്​വേലിയിൽ നിന്ന്​ വെള്ളമെത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്നാണ്​ റിപ്പോർട്ടുകൾ.

2015ൽ അമിതമായ മഴമൂലം നഗരത്തിലെ ജലസംഭരണികളെല്ലാം നിറഞ്ഞ്​ വെള്ളപ്പൊക്കത്തിന്​ കാരണമായിരുന്നു.

ജലസംഭരണികൾ കൃത്യമായി പരിപാലിക്കാത്തതാണ്​ നിലവിലെ വരൾച്ചക്ക്​ കാരണമെന്നാണ്​ പരിസ്ഥിതി സംരക്ഷകരുടെ വാദം.

Back to top button