സംസ്ഥാനം (State)

ദേശീയപാത പൂർണമായി അടക്കുന്നതിനെതിരായി വയനാട്ടിൽ ഇന്ന് കൂട്ട ഉപവാസം

പാതയടക്കൽ നീക്കത്തിൽ പ്രതിഷേധിച്ച് യുവജനക്കൂട്ടായ്മ നടത്തുന്ന നിരാഹാര സമരം എട്ടാം ദിവസത്തിലേക്ക് കടന്നു.

ദേശീയപാത പൂർണമായി അടക്കുന്നതിനെതിരായ സമരത്തോടനുബന്ധിച്ച് വയനാട്ടിൽ ഇന്ന് കൂട്ട ഉപവാസം. രാവിലെ ആരംഭിക്കുന്ന ഉപവാസത്തിൽ ആയിരക്കണക്കിനാളുകൾ പങ്കെടുക്കുമെന്ന് സമരസമിതി അറിയിച്ചു.

സമരത്തിന് പിന്തുണയുമായി വയനാട് എം.പി രാഹുൽഗാന്ധി മറ്റന്നാൾ ബത്തേരിയിലെത്തും.

ഗാന്ധിജയന്തിയോടനുബന്ധിച്ച് മഹാത്മജിയുടെ സഹന സമരങ്ങളെ അനുസ്മരിച്ചാണ് കൂട്ട ഉപവാസം നിരാഹാര പന്തലിന് സമീപത്ത് സംഘടിപ്പിക്കുന്നത്.

ജില്ലയിലെ ആയിരക്കണക്കിനാളുകൾ ആറ് മണിക്കൂർ നീണ്ട് നിൽക്കുന്ന ഉപവാസത്തിൽ പങ്കെടുക്കും.

പാതയടക്കൽ നീക്കത്തിൽ പ്രതിഷേധിച്ച് യുവജനക്കൂട്ടായ്മ നടത്തുന്ന നിരാഹാര സമരം എട്ടാം ദിവസത്തിലേക്ക് കടന്നു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വയനാട് എം.പി രാഹുൽഗാന്ധി മറ്റന്നാൾ ബത്തേരിയിലെത്തും. ഒരു മണിക്കൂറോളം രാഹുൽ സമരപ്പന്തലിൽ ചെലവിടും.

Tags
Back to top button