ദേശീയം (National)

ജെ.എൻ.യു വിദ്യാർത്ഥികൾക്ക് എതിരായ പോലീസ് നടപടിയിൽ വ്യാപക പ്രതിഷേധം.

കാഴ്ച പരിമിതിയുള്ള വിദ്യാർത്ഥികളെ പോലും പോലീസ് അതിക്രൂരമായി മർദ്ദിച്ചതായി വിദ്യാർത്ഥി യൂണിയൻ പറഞ്ഞു.

ജെ.എൻ.യു വിദ്യാർത്ഥികൾക്ക് എതിരായ പോലീസ് നടപടിയിൽ വ്യാപക പ്രതിഷേധം. കാഴ്ച പരിമിതിയുള്ള വിദ്യാർത്ഥികളെ പോലും പോലീസ് അതിക്രൂരമായി മർദ്ദിച്ചതായി വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷെ ഘോഷ് ആരോപിച്ചു. നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം സംഘടിപ്പിച്ചതിന് ജെ.എൻ.യു വിദ്യാർത്ഥികൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.

പാർലമെന്റ് മാർച്ചിനിടെ വിളക്കുകൾ അണച്ച് ബലം പ്രയോഗിച്ചാണ് വിദ്യാർത്ഥികളെ റോഡിൽ നിന്ന് നീക്കം ചെയ്തത്. പരുക്കേറ്റ കാഴ്ച പരിമിതിയുള്ള വിദ്യാർത്ഥികൾക്ക് പോലും പോലീസ് വൈദ്യസഹായം നിഷേധിച്ചതായി വിദ്യാർത്ഥികൾ ആരോപിച്ചു. ഫീസ് വർധനവ് പിൻവലിക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞു.

Tags
Back to top button