ആൺകുട്ടിയെ ആഗ്രഹിച്ച ഭർത്താവിനുവേണ്ടി 12 തവണ പ്രസവിച്ച് ഭാര്യ

പാരമ്പര്യം നിലനിർത്താൻ ആൺതരി വേണമെന്ന ഭർത്താവിന്റെ ആഗ്രഹം സാധിച്ചുകൊടുക്കാനാണ് ഭാര്യ 12 തവണ പ്രസവിച്ചത്.

ആൺകുട്ടിയെ ആഗ്രഹിച്ച ഭർത്താവിനുവേണ്ടി തുടർച്ചയായി പ്രസവിച്ച് ഭാര്യ. പെൺകുഞ്ഞുങ്ങളാണ് 11 തവണയും ജനിച്ചത്. അവസാനം 12ാം പ്രസവത്തിൽ പതിയുടെ മോഹം സഫലം. രാജസ്ഥാനിലെ ചുരു ജില്ലയിലാണ് ഗുഡി എന്ന സ്ത്രീ നവംബർ 20 ന് ആൺകുഞ്ഞിനെ പ്രസവിച്ചത്.

പാരമ്പര്യം നിലനിർത്താൻ ആൺതരി വേണമെന്ന ഭർത്താവിന്റെ ആഗ്രഹം സാധിച്ചുകൊടുക്കാനായി തുടർച്ചയായി പ്രസവിച്ചപ്പോൾ അനുഭവിക്കേണ്ടി വന്ന പരിഹാസങ്ങളെക്കുറിച്ച് ഈ 42 വയസ്സുകാരിക്ക് പറയാനുണ്ട്. ഗുഡിയെ ‘തുടർച്ചയായി പെൺകുട്ടികളെ മാത്രം പ്രസവിക്കുന്നവൾ’ എന്ന് ആളുകൾ നിരന്തരം അപമാനിച്ചിരുന്നു.

നവംബർ 20 ന് ഗുഡി കുഞ്ഞിന് ജന്മം നൽകിയത് സർക്കാർ ആശുപത്രിയിൽ വച്ചാണ്. കുടുംബത്തിൽ ആൺകുഞ്ഞില്ലാത്തതിനാൽ വല്ലാതെ നിരാശനായിരുന്നു ഗുഡിയുടെ ഭർത്താവ് കൃഷ്ണകുമാർ.

ഇവരുടെ 11 പെൺമക്കളിൽ മൂന്ന് പേരുടെ വിവാഹം ഇതിനകം കഴിഞ്ഞിട്ടുണ്ട്. മക്കളിൽ ഏറ്റവും മുതിർന്നയാൾക്ക് 22 വയസ്സുണ്ടായി. മക്കളിൽ ചിലർ സ്കൂൾ പഠനം തുടരുന്നുണ്ട്. രണ്ട് പേർക്ക് സ്കൂളിൽ പോകുന്ന വയസായിട്ടില്ല. ഇത്രയും വലിയ കുടുംബത്തെ നോക്കുന്നത് ഗുഡിക്ക് കഷ്ടപ്പാടല്ല എന്നിവർ പറയുന്നു.

വടക്കേ ഇന്ത്യയിൽ ഇത്തരം സംഭവങ്ങൾ സർവസാധാരണമാണ്. പെൺകുഞ്ഞുങ്ങളെ കൊല്ലുന്നതും കുഞ്ഞിന്റെ ലിംഗം പരിശോധിച്ചറിഞ്ഞ് പെണ്ണാണെങ്കിൽ ഗർഭമലസിപ്പിക്കുന്നതും ഈ നാടുകളിൽ ഒരു ഞെട്ടിപ്പിക്കുന്ന കാര്യമല്ല.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button