കരസേന മേജറുടെ ഭാര്യയുടെ കൊല: മറ്റൊരു മേജര്‍ അറസ്റ്റിൽ

കരസേന മേജറുടെ ഭാര്യയുടെ കൊല: മറ്റൊരു മേജര്‍ അറസ്റ്റിൽ

</p>ന്യൂഡൽഹി: കരസേന മേജറുടെ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ മറ്റൊരു സൈനിക ഉദ്യോഗസഥൻ അറസ്റ്റിൽ. കരസേന മേജര്‍ അമിത് ദ്വിവേദിയുടെ ഭാര്യ ഷൈലജ ദ്വിവേദിയെ കൊലപ്പെടുത്തിയ കേസിലാണ് മേജര്‍ നിഖിൽ ഹാണ്ടയെ പോലീസ് അറസ്റ്റ് ചെയ്തത്. <p>

ഡൽഹി കന്‍റോൺമെന്‍റ് ഏരിയയിലുള്ള ആര്‍മി ബേസ് ആശുപത്രിയ്ക്ക് സമീപമാണ് ഷൈലജയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവം വാഹനാപകടമാണെന്ന് വരുത്തിത്തീര്‍ക്കാൻ ഷൈലജയുടെ മുഖത്തിനു മുകളിലൂടെ നിഖിൽ കാര്‍ കയറ്റിയതായും പോലീസ് കണ്ടെത്തി. ഫിസിയോതെറാപ്പിയ്ക്ക് വേണ്ടി ആശുപത്രിയിലെത്തിയ ഷൈലജയെ അര മണിക്കൂറിനു ശേഷമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഭര്‍ത്താവിന്‍റെ ഔദ്യോഗികവാഹനത്തിൽ ആശുപത്രിയിലെത്തിയ ഷൈലജ ആശുപത്രിയിൽ പ്രവേശിക്കുന്നതിനു മുൻപേ മറ്റൊരു കാറിൽ കയറിപ്പോയതായി പോലീസിന് വിവരം ലഭിച്ചിരുന്നു.

നാഗാലാൻഡിലെ ദീമാപൂരിൽ ജോലി ചെയ്യുന്ന നിഖിൽ ഹാണ്ടയെ മീററ്റിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൂടുതൽ ചോദ്യം ചെയ്യലിനായി ഇയാളെ ഡൽഹിയിലെത്തിച്ചു.

<p>നാഗാലാൻഡിൽ വെച്ചാണ് നിഖിലും ഷൈലജയും പരിചയപ്പെട്ടതെന്നും തുടര്‍ന്ന് ഭര്‍ത്താവ് അമിത് ദ്വിവേദിയ്ക്ക് സ്ഥലം മാറ്റം ലഭിച്ചതോടെ അമിതും ഷൈലജയും ഡൽഹിയിലേയ്ക്ക് മാറുകയായിരുന്നു. ഷൈലജയെ കാണാനാണ് കൃത്യം നടന്ന ദിവസം നിഖിൽ ഡൽഹിയിലേയ്ക്ക് വന്നതെന്നാണ് പോലീസിന്‍റെ നിഗമനം. </>
Back to top button