ദേശീയം (National)

കേന്ദ്ര സര്‍ക്കാരിന്‍റെ മാധ്യമനിയന്ത്രണ വ്യവസ്ഥ പിന്‍വലിച്ചു

കേന്ദ്ര സര്‍ക്കാരിന്‍റെ മാധ്യമനിയന്ത്രണ വ്യവസ്ഥ പിന്‍വലിച്ചു

ന്യുഡല്‍ഹി: വ്യാജവാര്‍ത്തയുടെ പേരില്‍ മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കാനുദ്ദേശിച്ചു കൊണ്ടുളള മാധ്യമനിയന്ത്രണ വ്യവസ്ഥ പിന്‍വലിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈ നീക്കം പിന്‍വലിക്കാന്‍ നിര്‍ദ്ദേശിച്ചത്.

മാധ്യമ രംഗത്തു നിന്നുള്‍പ്പെടെ ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്നാണ് വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെട്ടത്. മാധ്യമങ്ങളില്‍ വന്നത് വ്യാജവാര്‍ത്തയാണെന്ന പരാതി ഉയര്‍ന്നാല്‍ സര്‍ക്കാര്‍ നടപടി കൈക്കൊള്ളുമെന്നായിരുന്നു അറിയിച്ചത്.

പരാതി ലഭിച്ച ഉടന്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ, ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന്‍ എന്നിവര്‍ക്ക് പരാതി സര്‍ക്കാര്‍ കൈമാറി ഉപദേശം തേടും. തുടര്‍ന്ന് നടപടി കൈക്കൊള്ളാനായിരുന്നു തീരുമാനം.

ഒരിക്കല്‍ വ്യാജ വാര്‍ത്തയെന്നു തെളിഞ്ഞാല്‍ ആറു മാസത്തേയ്ക്കും രണ്ടു തവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ ഒരു വര്‍ഷത്തേക്കും സസ്പെന്‍ഡ് ചെയ്യാനും മൂന്നു തവണയായാല്‍ മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കാനുമായിരുന്നു നേരത്തേയുളള തീരുമാനം.

Tags

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

This site uses Akismet to reduce spam. Learn how your comment data is processed.