ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട് ഭീഷണിപ്പെടുത്തി 50 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ യുവതിയും കാമുകനും അറസ്റ്റിൽ

ചാലക്കുടി സ്വദേശിനി സീമ, ഇടപ്പളളി സ്വദേശി ഷാനു എന്ന് വിളിക്കുന്ന സഹൽ എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

പെരുമ്പാവൂരിൽ പ്രമുഖ യുവ വ്യവസായിയെ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട് ഭീഷണിപ്പെടുത്തി 50 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ യുവതിയും കാമുകനും അറസ്റ്റിൽ. ചാലക്കുടി സ്വദേശിനി സീമ, ഇടപ്പളളി സ്വദേശി ഷാനു എന്ന് വിളിക്കുന്ന സഹൽ എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

ഒക്കൽ കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പനി ഉടമയുടെ പരാതിയിലാണ് അറസ്റ്റ്. ഇയാളെ സമൂഹമാധ്യമങ്ങളിലൂടെ പ്രതികൾ പരിചയപ്പെട്ട് ഒത്തുകൂടി ഇത് ക്യാമറയിൽ പകർത്തി ഭീഷണിപ്പെടുത്തുകയായിരുന്നു.

50 ലക്ഷം രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. സീമയുടെ കൂട്ടുപ്രതിയായ പാലക്കാട് സ്വദേശിനിയെയും ഇതുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്നുണ്ട്.

Back to top button