കുറ്റകൃത്യം (Crime)

അമ്മയുടെ തലയറുത്ത് അയൽക്കാരന്റെ വീട്ടുമുറ്റത്ത് വലിച്ചെറിഞ്ഞ യുവതി അറസ്റ്റിൽ

തെരച്ചിലിൽ തൊട്ടടുത്ത വീടിനു മുന്നിൽനിന്ന് അമ്മയുടെ തലയുമായി ഇരുപത്തഞ്ചുകാരിയെ പിടികൂടി.

സിഡ്നി: അമ്മയുടെ തലയറുത്ത് അയൽക്കാരന്റെ വീട്ടുമുറ്റത്ത് വലിച്ചെറിഞ്ഞ യുവതി അറസ്റ്റിൽ.

ഓസ്ട്രേലിയയിലെ സിഡ്നിയിൽ ശനിയാഴ്ച രാത്രിയായിരുന്നു കൊലപാതകം. വീട്ടിൽ തലയില്ലാത്ത സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്നു നടത്തിയ തെരച്ചിലിലാണ് ക്രൂരമായ കൊലപാതകത്തിന്റെ വിവരം പുറത്തറിയുന്നത്.

പിന്നാലെ നടത്തിയ തെരച്ചിലിൽ തൊട്ടടുത്ത വീടിനു മുന്നിൽനിന്ന് അമ്മയുടെ തലയുമായി ഇരുപത്തഞ്ചുകാരിയെ പിടികൂടി.

യുവതിയെ മെഡിക്കൽ സംഘം പരിശോധിച്ചു വരികയാണ്.

സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന ബന്ധുവായ ഒരു നാലു വയസുകാരൻ കൊലയ്ക്കു ദൃക്സാക്ഷിയായെന്നു പോലീസ് അറിയിച്ചു. കുട്ടിയും ആശുപത്രിയിൽ ചികിത്സയിലാണ്.

കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.

Tags
Back to top button