ദേശീയം (National)പ്രധാന വാ ത്തക (Top Stories)

ഒല ക്യാബിൽ യുവതിക്ക് സുഖപ്രസവം.

പൂനെ: ഒല ക്യാബിൽ യുവതിക്ക് സുഖപ്രസവം. പൂനെ സ്വദേശി ഈശ്വരി സിങ് വിശ്വകർമയാണ് ഒക്ടോബർ 2ന് ക്യാബിൽ കുഞ്ഞിന് ജന്മം നൽകിയത്.

ആശുപത്രിയിലേക്കുള്ള യാത്രയിലാണ് ഈശ്വരി പ്രസവിച്ചത്. അടുത്ത അഞ്ച് വര്‍ഷത്തേയ്ക്ക് ഈശ്വരിക്കും കുഞ്ഞിനും സൗജന്യ യാത്രയാണ് ഒല ക്യാബ് സമ്മാനമായി നല്‍കിയിരിക്കുന്നത്.

കുഞ്ഞിന് പേരിട്ടാലുടന്‍ സൗജന്യ യാത്ര അനുവദിക്കുന്ന കൂപ്പണ്‍ നല്‍കുമെന്ന് കമ്പനി അറിയിച്ചു.

ആശുപത്രിയിലേക്ക് പോകും വഴി ഈശ്വരിയുടെ വേദന കൂടിവന്നു. നാല് കിലോമീറ്റർ മുന്നോട്ട് പോയപ്പോഴേക്കും അവർ പ്രസവിച്ചു. ക്യാബിന്റെ ഡ്രൈവർ യശ്വന്ത് ഗലാണ്ടെ പറഞ്ഞു.

അമ്മയെയും കുഞ്ഞിനെയും ഉടൻ തന്നെ സുരക്ഷിതമായി ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട് യശ്വന്ത് പറയുന്നു.

Tags

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു