പെരുമ്പാവൂരിൽ തലയ്ക്കടിയേറ്റ് യുവതി കൊല്ലപ്പെട്ടു

പെരുമ്പാവൂരിലെ തന്നെ ഒരു ഹോട്ടലിന് താഴെയാണ് ഇവരെ കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. അസം സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പെരുമ്പാവൂരിൽ തലയ്ക്കടിയേറ്റ് യുവതി കൊല്ലപ്പെട്ടു. കുറുപ്പുംപടി സ്വദേശിനി ദീപയാണ് കൊല്ലപ്പെട്ടത്. പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു. അസം സ്വദേശി ഉമ്മറലിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇന്ന് പുലർച്ചെയാണ് ദീപയെ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പെരുമ്പാവൂരിലെ തന്നെ ഒരു ഹോട്ടലിന് താഴെയാണ് ഇവരെ കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കൊലയാളിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസിന് വ്യക്തമായത്. വിശദമായി ഇയാളെ ചോദ്യം ചെയ്യുകയാണ്.

പെരുമ്പാവൂരിൽ അന്യസംസ്ഥാന തൊഴിലാളികളിൽ നിന്ന് മർദനമേറ്റ് സ്ത്രീകൾ മരിക്കുന്ന സംഭവങ്ങൾ വർധിച്ചുവരികയാണ്. മുമ്പ് നിയമവിദ്യാർത്ഥിനിയായ ജിഷയും അന്യ സംസ്ഥാന തൊഴിലാളിയുടെ മർദനമേറ്റ് മരിച്ചിരുന്നു.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button