പൊതുജനമധ്യത്തിൽ യുവതിയെ പെട്രോൾ ഒഴിച്ച് കത്തിച്ചു.

യുവതിയെ പെട്രോൾ ഒഴിച്ച് കത്തിച്ചു.

<p>ഹൈദരാബാദ്: പൊതുജനമധ്യത്തിൽ യുവതിയെ പെട്രോൾ ഒഴിച്ച് കത്തിച്ചു. തെലങ്കാനയിലെ സെക്കന്ദരാബാദിലാണ് സംഭവം. സന്ധ്യാറാണി എന്ന 23 വയസുള്ള യുവതിയെയാണ് പൊതുജനമധ്യത്തിൽ വെച്ച് കത്തിച്ചത്. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.</p>

വൈകുന്നേരം ജോലി കഴിഞ്ഞ് യുവതി വീട്ടിലേക്ക് മടങ്ങുന്ന സമയത്ത് ലാലഗുഡ മേഖലയിൽ വെച്ചാണ് സംഭവം നടന്നത്. 80 ശതമാനം പൊള്ളലേറ്റ യുവതിയെ ഗാന്ധി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പക്ഷേ, വെള്ളിയാഴ്ച രാവിലെ യുവതി മരിക്കുകയായിരുന്നു.

പ്രേമനൈരാശ്യത്തെ തുടർന്നാണ് യുവാവ് സന്ധ്യയെ ആക്രമിച്ചത് എന്നാണ് റിപ്പോർട്ടുകൾ. ബിരുദധാരിയായ സന്ധ്യ കഴിഞ്ഞ ഒരു വർഷമായി ഒരു വാണിജ്യസ്ഥാപനത്തിൽ ജോലി ചെയ്തു വരികയാണ്.

സംഭവത്തെക്കുറിച്ച് ദൃക്സാക്ഷികൾ പറയുന്നത് ഇങ്ങനെ. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ ഒരു യുവാവ് മോട്ടോർ സൈക്കിളിൽ എത്തി യുവതിയുമായി സംസാരിച്ചു. 10 മിനിറ്റ് നേരത്തോളം അവർ പരസ്പരം സംസാരിച്ചു. സംസാരം തർക്കത്തിലേക്ക് വഴി മാറി. തുടർന്ന് യുവാവ് യുവതിയുടേമേൽ പെട്രോൾ ഒഴിക്കുകയായിരുന്നു. തുടർന്ന് പെട്ടെന്നു തന്നെ യുവാവ് സ്ഥലത്തു നിന്ന് രക്ഷപ്പെടുകയും ചെയ്തു.

<p>പെൺകുട്ടിയുടെ സഹോദരൻ്റെ പരാതിയെ തുടർന്ന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.</>

advt
Back to top button