തൊലി കറുത്തു പോയതിൻ്റെ പേരിൽ ഭർത്താവ് പരിഹസിച്ചതിനെത്തുടർന്ന് യുവതി ജീവനൊടുക്കി.

ആറു മാസങ്ങൾക്ക് മുൻപ് വിവാഹിതയായ മഞ്ജി ബായ് ആണ് ആത്മഹത്യ ചെയ്തത്. കിണറ്റിൽ ചാടിയായിരുന്നു ആത്മഹത്യ.

തൊലി കറുത്തു പോയതിൻ്റെ പേരിൽ ഭർത്താവ് നിരന്തരമായി പരിഹസിച്ചതിനെത്തുടർന്ന് 21കാരിയായ യുവതി ജീവനൊടുക്കി. രാജസ്ഥാനിലാണ് സംഭവം. യുവതിയുടെ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ആറു മാസങ്ങൾക്ക് മുൻപ് വിവാഹിതയായ മഞ്ജി ബായ് ആണ് ആത്മഹത്യ ചെയ്തത്. വീടിനു പുറത്തുള്ള കിണറ്റിൽ ചാടിയായിരുന്നു ആത്മഹത്യ. കിണറ്റിൽ നിന്ന് രക്ഷപ്പെടുത്തി ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ യുവതിയുടെ ഭർത്താവ് ദിനേഷ് ലോധയെ പോലീസ് അറസ്റ്റ് ചെയ്തു.

മകൾക്ക് തൊലി കറുത്തു പോയെന്നു പറഞ്ഞ് നിരന്തരമായി ഭർത്താവ് കളിയാക്കുമായിരുന്നുവെന്ന് യുവതിയുടെ പിതാവ് പോലീസിനോടു പറഞ്ഞു. പരിഹാസം സഹിക്കാൻ കഴിയാതെയാണ് മകൾ ആത്മഹത്യ ചെയ്തതെന്നും അദ്ദേഹം പോലീസിനോട് വെളിപ്പെടുത്തി.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button