സ്‌കൂള്‍ കുട്ടികള്‍ നഗ്നചിത്രം പ്രചരിപ്പിച്ചു: ഗൃഹനാഥ ജീവനൊടുക്കി.

സ്‌കൂള്‍ കുട്ടികള്‍ നഗ്നചിത്രം പ്രചരിപ്പിച്ചു: ഗൃഹനാഥ ജീവനൊടുക്കി

കൊല്‍ക്കത്ത: സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള സംഘം നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചതില്‍ മനംനൊന്ത് ഗൃഹനാഥ ആത്മഹത്യ ചെയ്തു. പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിഡ്‌നാപുര്‍ ജില്ലയിലെ ചണ്ഡിപുരില്‍ കഴിഞ്ഞയാഴ്ച്ചയാണ് സംഭവം. മാര്‍ച്ച് 17നാണ് 30കാരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നാലു പേരെ അറസ്റ്റു ചെയ്തു.

ഏതാനും മാസങ്ങള്‍ക്കു മുമ്പ് മകളെ നൃത്തപഠന ക്ലാസ്സില്‍ വിട്ടു വരുന്ന വഴി മരിച്ച സ്ത്രീയുടെ മൊബൈല്‍ നഷ്ടപ്പെട്ടിരുന്നു. ഫോണ്‍ ലഭിച്ച 10ാംക്ലാസ്സുകാരന്‍ വര്‍ക്ക് പിന്നീട് ഫോണ്‍ തിരിച്ചു നല്‍കുകയും ചെയ്തു. എന്നാല്‍ ഫോണ്‍ തിരികെ നല്‍കും മുമ്പ് അതിലുണ്ടായിരുന്ന സ്ത്രീയുടെ രഹസ്യ ഫോട്ടോകള്‍ ചോര്‍ത്തിയെന്നാണെന്നാണ് പോലീസ് പറയുന്നത്.

ഫോട്ടോകളുപയോഗിച്ച് ഭീഷണിപ്പെടുത്തി സ്ത്രീയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്ന് മരിച്ച സ്ത്രീയുടെ സഹോദരന്‍ ആരോപിക്കുന്നുണ്ട്. ഫോണ്‍ വഴിയുള്ള ഭീഷണിക്ക് വഴങ്ങാത്തതിനെ തുടര്‍ന്ന് ഈ ഫോട്ടോകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുകയായിരുന്നു. ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളായ രണ്ടു പേരും 21 കാരനുമാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.

advt
Back to top button