ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പിവി സിന്ധു സെമി ഫൈനലിൽ കടന്നു.
ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പിവി സിന്ധു സെമി ഫൈനലിൽ കടന്നു.

നാൻജിങ്: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പിവി സിന്ധു സെമി ഫൈനലിൽ കടന്നു. ക്വാർട്ടറിൽ നിലവിലെ ചാമ്പ്യനായ ജപ്പാന്റെ നൊസോമി ഒക്കുഹാരെയെ നേരിട്ടുള്ള ഗെയിമുകൾക്കാണ് സിന്ധു കീഴടക്കിയത്. സ്കോർ 21 -17, 21 -19. ഇത് നാലാം തവണയാണ് പി വി സിന്ധു ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ സെമിയിൽ കടക്കുന്നത്.
അതേ സമയം സൈന നെഹ്വാളും സായ് പ്രണീതും സെമി കാണാതെ പുറത്തായി. ഒളിംപിക്സ് സ്വർണമെഡൽ ജേതാവ് സ്പെയിന്റെ കരോലിന മാരിനാണ് ക്വാർട്ടറിൽ സൈനയെ കീഴടക്കിയത്. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു ജയം. സ്കോർ 21 – 6, 21 -11. തുടര്‍ച്ചയായി എട്ടുതവണ ലോക ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറിലെത്തുന്ന ആദ്യ താരമെന്ന റെക്കോര്‍ഡ് കുറിച്ചതിനു പിന്നാലെയാണ് സൈനയുടെ തോല്‍വി.
2015-ലെ ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ആവര്‍ത്തനം തന്നെയായിരുന്നു ഇത്. അന്നും സൈനയ്ക്ക് മാരിന് മുന്നില്‍ പിടിച്ചുനില്ക്കാന് കഴിഞ്ഞിരുന്നില്ല. 2015 ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയിരുന്ന സൈന കഴിഞ്ഞ വര്‍ഷം വെങ്കലം നേടിയിരുന്നു. >