സംസ്ഥാനം (State)

തലസ്ഥാന നഗരിയിലേക്കും സേവനം വ്യാപിപ്പിച്ച് യെല്ലോ ടാക്സികൾ

ബീക്കൺ ലൈറ്റ് പോലെ മഞ്ഞ ടാക്സി ബോർഡ് ഘടിപ്പിച്ച യെലോ ടാക്സികൾ ഏതു സമയത്തും ഇനി തലസ്ഥാനത്തെ യാത്രികർക്കു മുന്നിലെത്തും

തിരുവനന്തപുരം: കൊച്ചി, തൃശൂർ നഗരങ്ങൾക്കു പിന്നാലെ തലസ്ഥാന നഗരിയിലേക്കും സേവനം വ്യാപിപ്പിച്ച് യെല്ലോ ടാക്സികൾ. ടോൾഫ്രീ നമ്പറായ 7561000002 ഡയൽ ചെയ്താൽ യാത്രകൾക്കായി തലസ്ഥാനത്ത് എവിടെ നിന്നും ഏതു സമയത്തും യെല്ലോ ടാക്സികൾ പറന്നെത്തും.

കേരള സർക്കാർ ഉത്തരവനുസരിച്ചുള്ള താരിഫ് പ്രകാരം ദിവസവും 24 മണിക്കൂറും സേവനം ലഭിക്കുന്ന സർവീസ് സെപ്തംബർ 25 മുതലാണ് തലസ്ഥാനത്ത് തുടങ്ങിയത്. ഡ്രൈവേഴ്സ് കൂട്ടായ്മയിൽ രൂപീകരിച്ച കോൾ ടാക്സി സർവീസ് യെല്ലോ പ്രൈം ക്യാബ്സിന്റെ നിയന്ത്രണത്തിലാണ് യെല്ലോ ടാക്സികളുടെ പ്രവർത്തനം.

വനിതാ യാത്രികർക്ക് വനിതാ ഡ്രൈവർമാരുടെ സേവനം ലഭിക്കുമെന്നതും സർവീസിന്റെ പ്രത്യേകതയാണ്. പദ്ധതി പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി 10% മുതൽ 20% വരെ ടാക്സി നിരക്കിൽ ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്.

പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകളുള്ള ഡ്രൈവർമാരാണ് യെല്ലോ ടാക്സികളിലുള്ളത്. കൊച്ചിയിൽ വൻ വിജയമായതിനെ തുടർന്നാണ് തൃശ്ശൂരിലും തിരുവനന്തപുരത്തും സർവീസ് തുടങ്ങിയത്.

Tags
Back to top button