ദേശീയം (National)

യോഗി സർക്കാർ വന്ന രണ്ടു മാസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 803 മാനഭംഗങ്ങളും 729 കൊലപാതകങ്ങളും.

ലഖ്‍നൗ: യോഗി  സർക്കാർ ഉത്തർ പ്രദേശിൽ അധികാരത്തിൽ വന്ന രണ്ടു മാസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 803 മാനഭംഗങ്ങളും 729 കൊലപാതകങ്ങളും. ഉത്തർപ്രദേശില്‍ കുറ്റകൃത്യങ്ങളുടെ എണ്ണം ആശങ്കാജനകമാം വിധം ഉയരുകയാണ്.

799 മോഷണക്കേസുകൾ, 60 പിടിച്ചുപറിക്കേസുകൾ എന്നിവയും റിപ്പോർട്ട് ചെയ്യപ്പെട്ടതായി പാര്‍ലമെന്‍ററികാര്യമന്ത്രി നിയമസഭയെ അറിയിച്ചു.

എന്നാൽ മുൻ വർഷങ്ങളിലെ കുറ്റകൃത്യങ്ങളുടെ കണക്ക് ലഭ്യമല്ലെന്നും മന്ത്രി അറിയിച്ചു.

മാർച്ച് 15 മുതൽ മെയ് ഒൻപത് വരെയുള്ള കണക്കാണ് നിയമസഭയിൽ ഇപ്പോൾ അറിയിച്ചത്.

സമാജ്‌വാദ് പാർട്ടി അംഗം ശൈലേന്ദ്ര യാദവാണ് ചോദ്യം ഉന്നയിച്ചത്.

നടപടികൾ സ്വീകരിച്ചോ എന്ന ചോദ്യത്തിന് കൊലപാതക കേസുകളിൽ 67.16 ശതമാനത്തിലും മാനഭംഗക്കേസുകളിൽ 71.12 ശതമാനത്തിലും തട്ടിക്കൊണ്ടുപോകലിൽ 52.23 ശതമാനത്തിലും നടപടിയെടുത്തുവെന്ന് മന്ത്രി അറിയിച്ചു.

Tags
Back to top button