ദേശീയം (National)
യോഗി ആദിത്യനാഥ് നാളെ കേരളത്തില്‍ എത്തും.

കൊച്ചി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാളെ കേരളത്തില്‍ എത്തും.
ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷയാത്രയുടെ ഭാഗമായാണ് യോഗി എത്തുന്നത്.
കേച്ചേരിയില്‍ നിന്ന് കണ്ണൂരിലേക്കുള്ള ജനരക്ഷയാത്രയില്‍ യോഗി പങ്കെടുക്കുമെന്ന് ബിജെപി കേരളം ട്വിറ്ററിലൂടെ അറിയിച്ചു.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് കേരളത്തിലുണ്ട്. ജനരക്ഷയാത്ര ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹം എത്തിയത്.