ദേശീയം (National)പ്രധാന വാ ത്തക (Top Stories)

കേരളത്തിലെ ജനരക്ഷാ യാത്രക്ക് ശേഷം യോഗി ആദിത്യനാഥ് ഗുജറാത്തിൽ.

കേരളത്തിലെ ജനരക്ഷാ യാത്രക്ക് ശേഷം ഉത്ത‍ർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗുജറാത്തിൽ ഗൗരവ് യാത്രക്ക് നേതൃത്വം നൽകും

congress cg advertisement congress cg advertisement

ലക‍്‍നോ: കേരളത്തിലെ ജനരക്ഷാ യാത്രക്ക് ശേഷം ഉത്ത‍ർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗുജറാത്തിൽ ഗൗരവ് യാത്രക്ക് നേതൃത്വം നൽകും.

ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബിജെപി റാലി നടത്തുന്നത്. രണ്ട് ദിവസം യോഗി യാത്രയിൽ പങ്കെടുക്കും.

ഒക്ടോബർ 13ന് തെക്കൻ ഗുജറാത്തിലും 14ന് ഉത്തര ഗുജറാത്തിലും അദ്ദേഹം റാലിക്ക് നേതൃത്വം നൽകും.

2002ൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇതേ പേരിൽ ഗുജറാത്തിൽ റാലി നടത്തിയിരുന്നു.

ഗുജറാത്ത് കലാപത്തിന് ശേഷമായിരുന്നു ഈ റാലി നടന്നത്.

ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന് മുമ്പ് യോഗി ആദിത്യനാഥിൻെറ നേതൃത്വത്തിൽ പരിവർത്തൻ യാത്രകൾ നടന്നിരുന്നു.

ഇത്തരത്തിൽ വരുന്ന തെരഞ്ഞെടുപ്പിലും ഗുജറാത്തിൻെറ ഭരണം നില നിർത്തുകയാണ് ബിജെപിയുടെ ലക്ഷ്യം.

Summary
Review Date
Reviewed Item
കേരളത്തിലെ ജനരക്ഷാ യാത്രക്ക് ശേഷം യോഗി ആദിത്യനാഥ് ഗുജറാത്തിൽ.
Author Rating
51star1star1star1star1star

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

This site uses Akismet to reduce spam. Learn how your comment data is processed.