ലവ് ജിഹാദ് രാജ്യത്തെ അപകടത്തിലേക്ക് നയിക്കും; യോഗി ആദിത്യനാഥ്.

ലവ് ജിഹാദ് രാജ്യത്തിൻെറ സമാധാനത്തിന് അപകടകരമാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

കണ്ണൂർ: ലവ് ജിഹാദ് രാജ്യത്തിൻെറ സമാധാനത്തിന് അപകടകരമാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

കേരളത്തിലെ ‘ഹാദിയ’ വിഷയത്തിനെ കുറിച്ച് സംസാരിക്കുകയായിരുന്നു യോഗി.

ഹാദിയക്ക് വിവാഹം കഴിക്കാനും സ്വന്തമായി തീരുമാനമെടുക്കാനും അവകാശമുണ്ടെന്നും അത് ലംഘിക്കപ്പെടരുതെന്നും കഴിഞ്ഞ ദിവസം സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.

കേരളത്തിലെ ഇടതുസർക്കാർ വിഷയത്തിൽ ശക്തമായ നടപടിയെടുക്കണം.

ലവ് ജിഹാദ് രാജ്യത്തെ അപകടത്തിലേക്ക് നയിക്കും. കേരള സർക്കാർ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും യുപി മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

 ബിജെപി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയില്‍ പങ്കെടുക്കാനായി ആദിത്യനാഥ് കണ്ണൂരിലെത്തി.

കഴിഞ്ഞ ദിവസം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉദ്‍ഘാടനം ചെയ്‍ത യാത്രയുടെ രണ്ടാം ദിവസത്തിലാണ് ആദിത്യനാഥ് പങ്കെടുക്കുന്നത്.

Back to top button