ഭാര്യയും കാമുകനും ചേർന്ന് മർദ്ദിച്ച് അവശനാക്കിയെന്ന പരാതിയുമായി യുവാവ്.

കേസിൽ പ്രതിയായ അജിത്ത് മണ്ഡൽ എന്ന യുവാവിന്റെ വീടിന് നാട്ടുകാർ തീവെച്ചു.

റായിഗഞ്ച്: ഭാര്യയും കാമുകനും ചേർന്ന് മർദ്ദിച്ച് അവശനാക്കിയെന്ന പരാതിയുമായി യുവാവ്. ബംഗാളിലെ റായിഗഞ്ചിലാണ് സംഭവം. കേസിൽ പ്രതിയായ അജിത്ത് മണ്ഡൽ എന്ന യുവാവിന്റെ വീടിന് നാട്ടുകാർ തീവെച്ചു.

അയൽക്കാരന്റെ ഭാര്യയുമായി പ്രണയത്തിലായ അജിത്ത് മണ്ഡൽ കഴിഞ്ഞ ദിവസം യുവതിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ഇതോടെ അജിത്ത് മണ്ഡലും യുവതിയുടെ ഭർത്താവും തമ്മിൽ വഴക്കുണ്ടായി. കഴിഞ്ഞ ദിവസം രാത്രിയോടെ അജിത്ത് മണ്ഡൽ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് യുവതിയുടെ ഭർത്താവിനെ ആക്രമിക്കുകയായിരുന്നു. ഈ സമയം അജിത്ത് മണ്ഡലിനൊപ്പം അക്രമിക്കപ്പെട്ടയാളുടെ ഭാര്യയും ഉണ്ടായിരുന്നു.

സംഭവം അറിഞ്ഞ് രോഷാകുലരായ നാട്ടുകാർ അജിത്ത് മണ്ഡലിന്റെ വീടിന് തീവെയ്ക്കുകയായിരുന്നു. മോട്ടോർ ബൈക്കും ഫർണീച്ചറുകളും ഉൾപ്പടെ വീട് മുഴുവനായി കത്തിനശിച്ചു. തീപിടുത്തത്തിനിടെ വീട്ടിൽ ഉണ്ടായിരുന്ന യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇവരെ നോർത്ത് ബംഗാൾ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button