കുറ്റകൃത്യം (Crime)

അയോധ്യാ വിധിയുടെ പശ്ചാത്തലത്തിൽ തൃശൂർ ശ്രീനാരായണപുരത്ത് റോഡിൽ പടക്കം പൊട്ടിച്ച യുവാവ് അറസ്റ്റിൽ

ശ്രീനാരായണപുരം പടിഞ്ഞാറെ വെമ്പല്ലൂരിൽ ബൈക്കിലെത്തിയവരാണ് റോഡിൽ പടക്കം പൊട്ടിച്ചത്.

അയോധ്യാ വിധിയുടെ പശ്ചാത്തലത്തിൽ തൃശൂർ ശ്രീനാരായണപുരത്ത് റോഡിൽ പടക്കം പൊട്ടിച്ച യുവാവ് അറസ്റ്റിൽ. ശ്രീനാരായണപുരം പടിഞ്ഞാറെ വെമ്പല്ലൂരിൽ ബൈക്കിലെത്തിയവരാണ് റോഡിൽ പടക്കം പൊട്ടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

പടിഞ്ഞാറെ വെമ്പല്ലൂർ കോളനിപ്പടിയിൽ ഉച്ചയോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ രണ്ടു പേർ റോഡിൽ പടക്കം പൊട്ടിക്കുകയായിരുന്നു. ഇവരിലൊരാളെ മതിലകം പോലീസ് പിടികൂടിയിട്ടുണ്ട്.

വിധിയുടെ പശ്ചാത്തലത്തിൽ ആഹ്ലാദപ്രകടനങ്ങളോ മതസ്പർധ വളർത്തുന്ന മറ്റ് പരിപാടികളോ പ്രകടനങ്ങളോ പാടില്ലെന്ന് കോടതി ഉത്തരവിട്ടിരുന്നു.

Tags
Back to top button