പാലക്കാട് സിവിൽ സ്റ്റേഷന് മുന്നിൽ ശരീരത്തിൽ പെട്രോളൊഴിച്ച് യുവാവിന്റെ ആത്മഹത്യ ശ്രമം

ആലത്തുർ വാവുള്യാപുരം സ്വദേശി ബാബു ആണ് ശരീരത്തിൽ പെട്രോളൊഴിച്ച് തീ കൊളുത്താൻ ശ്രമിച്ചത്.

പാലക്കാട്: പാലക്കാട് സിവിൽ സ്റ്റേഷന് മുന്നിൽ യുവാവിന്റെ ആത്മഹത്യ ശ്രമം. ആലത്തുർ വാവുള്യാപുരം സ്വദേശി ബാബു ആണ് ശരീരത്തിൽ പെട്രോളൊഴിച്ച് തീ കൊളുത്താൻ ശ്രമിച്ചത്.

സെക്യൂരിറ്റി ജീവനക്കാരൻ ഇടപെട്ട് ആത്മഹത്യ ശ്രമം തടയുകയായിരുന്നു. ഇയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വായ്പയെടുത്ത് ഇഷ്ടികച്ചൂള തുടങ്ങാനിരുന്നതാണ് ബാബു. പരിസരവാസികളുടെ എതിർപ്പിനെ തുടർന്ന് അനുമതി നിഷേധിക്കപ്പെട്ടെന്നും കടബാധ്യത കൂടിയെന്നുമാണ് ബാബു പൊലീസിന് നൽകിയ മൊഴി. ഇതോടെയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും ബാബു മൊഴി നൽകിയിട്ടുണ്ട്.

Back to top button