സംസ്ഥാനം (State)

വാളയാർ വിഷയത്തിൽ ഡി.വൈ.എഫ്.ഐക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പതിച്ച് യൂത്ത്കോൺഗ്രസ്.

വാളയാർ സംഭവത്തിൽ ഡി.വൈ.എഫ്.ഐ പ്രതികരിക്കുന്നില്ലെന്ന് പരിഹസിച്ചാണ് യൂത്ത്കോൺഗ്രസ് പ്രവർത്തകർ ലുക്ക് ഔട്ട് നോട്ടീസ് പതിച്ചിരിക്കുന്നത്.

തൃശ്ശൂർ: സ്വരാജ് റൗണ്ടിലും പരിസരത്തും ഡി.വൈ.എഫ്.ഐക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പതിച്ച് യൂത്ത്കോൺഗ്രസ്. വാളയാർ സംഭവത്തിൽ ഡി.വൈ.എഫ്.ഐ പ്രതികരിക്കുന്നില്ലെന്ന് പരിഹസിച്ചാണ് യൂത്ത്കോൺഗ്രസ് പ്രവർത്തകർ ലുക്ക് ഔട്ട് നോട്ടീസ് പതിച്ചിരിക്കുന്നത്.

ഉഗാണ്ട, പോളണ്ട്, തുടങ്ങിയ രാജ്യങ്ങളിൽ എന്തു സംഭവിച്ചാലും ഉടൻ പ്രതികരണവുമായി എത്തുന്ന ഡി.വൈ.എഫ്.ഐ നേതാക്കൾ വാളയാർ പ്രശ്നത്തിൽ എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്നാണ് യൂത്ത്കോൺഗ്രസ് ചോദിക്കുന്നത്.

ഒരൊറ്റ ഡി.വൈ.എഫ്.ഐ നേതാവിനെ പോലും കുറച്ചു ദിവസമായി നാട്ടിൽ കാണാനില്ല. ഈ സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറവെടുപ്പിച്ചതെന്ന് യൂത്ത്കോൺഗ്രസ് പറയുന്നു. ഡി.വൈ.എഫ്.ഐ നേതാക്കളെ എവിടെയങ്കിലും കണ്ടു കിട്ടിയാൽ ഉടൻ എ.കെ.ജി സെന്ററിൽ ഏല്പ്പിക്കണമെന്നും നോട്ടീസിൽ പറയുന്നു. യൂത്ത്കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുനിൽ ലാലൂരിന്റെ നേതൃത്വത്തിൽ തൃശൂർ നഗരത്തിന്റെ വിവിധയിടങ്ങളിൽ നോട്ടീസ് പതിച്ചു.

Tags
Back to top button