ദേശീയം (National)

സക്കീർ നായിക് പ്രഖ്യാപിത കുറ്റവാളി: എൻഐഎ.

ന്യൂഡല്‍ഹി: വിവാദ ഇസ്ലാമിക പണ്ഡിതന്‍ സക്കീര്‍ നായികിനെ ദേശീയ അന്വേഷണ ഏജന്‍സി പ്രഖ്യാപിത കുറ്റവാളിയായി പ്രഖ്യാപിച്ചു.

അദ്ദേഹത്തിന്‍റെ സ്വത്തുവകകള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ തുടങ്ങിയതായി എന്‍ഐഎ വെള്ളിയാഴ്‍ച അറിയിച്ചു.

അടുത്തിടെയാണ് മുംബൈയിലെ പ്രത്യേക കോടതി നായികിനെ കുറ്റവാളിയായി പ്രഖ്യാപിച്ചത്.

നായികിന്‍റെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ തുടങ്ങണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

പണം തിരിമറി, തീവ്രവാദ ബന്ധം എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലാണ് നായിക് അന്വേഷണം നേരിടുന്നത്.
ധാക്കയില്‍ തീവ്രവാദ ആക്രമണം നടത്തിയവര്‍ നായികിന്‍റെ പ്രസംഗങ്ങളില്‍നിന്നാണ് പ്രചോദനം ഉള്‍ക്കൊണ്ടതെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.
വിവാദ പ്രസംഗങ്ങളിലൂടെ മതവിദ്വേഷം പ്രചരിപ്പിക്കുകയും കോടികളുടെ തട്ടിപ്പ് നടത്തുകയും ചെയ്‍തു എന്നാണ് നായികിനെതിരെയുള്ള ആരോപണം. അന്വേഷണം നടക്കുന്നതിനിടെ 2016 ജൂലൈ 1നാണ് നായിക് ഇന്ത്യ വിട്ടത്.

Back to top button